ഓണത്തിനുശേഷം മിൽമ പാൽ വില കൂട്ടും. ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് തത്വത്തിൽ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. അടുത്തമാസം 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. 2022 ഡിസംബറിലാണ് അവസാനം മിൽമ പാലിന് ആറ് രൂപ കൂട്ടിയത്.
ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതായി ചൂണ്ടിക്കാട്ടി പാൽ വില വർധിപ്പിക്കണമെന്ന് ക്ഷീര കർഷകർ നിരന്തരം ആവശ്യപ്പെട്ടുന്നുണ്ട്. ഒരു വർഷത്തോളമായി ഈ ആവശ്യം മിൽമയുടെ മുന്നിലുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ഡയരക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും തൽക്കാലം വർധന വേണ്ടെന്നും ഉടൻ തന്നെ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. തുടർന്നാണ് ഈ മാസം ഡയരക്ടർബോർഡ് യോഗം ചേരാനും വില കൂട്ടുന്നതിൽ തീരുമാനമെടുക്കാനുമുള്ള നീക്കം.


നിലവിൽ, അരലിറ്റർ പാക്കറ്റ് പാലിന് 28 രൂപയാണ് വില. മിൽമ ഉൾപ്പെടെ മറ്റ് കമ്പനികളും ഇതേവിലക്കാണ് പാൽ വിൽക്കുന്നത്. ഇതിൽ നിന്ന് എത്രരൂപ വർധിപ്പിക്കുമെന്ന് വ്യക്തമല്ല. എന്നാൽ മിൽമ മാത്രം വില വർധിപ്പിച്ചാൽ മറ്റു കമ്പനിയുമായുള്ള മത്സരം ശക്തമാകും.
Milma to increase milk prices after Onam